മാർഗ്ഗ നിർദ്ദേശങ്ങൾ
- തിരുവനന്തപുരം കനകക്കുന്നിലാണ് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുക.
- ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, സ്കൂൾ -കോളേജുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സൗഹൃദ കൂട്ടായ്മകൾ തുടങ്ങിയവർക്ക് മത്സരിക്കാം.
- ടീമിൽ അഞ്ചു പേരിൽ കൂടരുത്.
- ഓരോ ടീമിലും കുറഞ്ഞത് രണ്ട് സ്ത്രീകൾ പങ്കെടുക്കേണ്ടതാണ്. മത്സരാർത്ഥികൾ കേരളീയ വേഷത്തിലായിരിക്കുന്നത് അഭികാമ്യം.
- ആദ്യ മൂന്നു ടീമുകൾക്ക് സമ്മാനം ഉണ്ടായിരിക്കും. തുടർന്നുവരുന്ന ആദ്യ പത്ത് സ്ഥാനങ്ങൾക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.
- അത്തപ്പൂക്കളം ഒരുക്കുന്നതിനുള്ള സമയം 3 മണിക്കൂർ ആയിരിക്കും. രാവിലെ 9 മുതൽ 12 വരെയായിരിക്കും.
- എല്ലാ മത്സരാർത്ഥികളും ആഗസ്ത് 31 ന് രാവിലെ 8 മണിക്ക് മുമ്പായി വേദിയിൽ എത്തേണ്ടതാണ്.
- പൂക്കളത്തിന്റെ വ്യാപ്തി പരമാവധി 5 അടി വ്യാസത്തിൽ കവിയരുത്.
- പൂക്കളമൊരുക്കുന്നതിന് ആവശ്യമായ വസ്തുക്കൾ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.
- പൂക്കൾ, ഇലകൾ, തണ്ടുകൾ, മൊട്ടുകൾ തുടങ്ങിയവയല്ലാതെ കൃത്രിമ വസ്തുക്കൾ ഒന്നും പൂക്കളത്തിൽ ഉപയോഗിക്കാൻ പാടില്ല.
- ഓണാഘോഷം -2025 ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനാൽ അത്തപ്പൂക്കളം ഒരുക്കുന്നവർ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
- പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ലിങ്ക് മുഖേന
https://athapookalam.kerala.gov.in/
ആഗസ്ത് 29 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
- മൂല്യനിർണ്ണയം കൃത്യം ഉച്ചയ്ക്ക് 12.30 ന് ആരംഭിക്കുന്നതാണ്.
- പരിപാടിയിൽ ഉചിതമായ മാറ്റം വരുത്തുന്നതിന് സംഘാടക സമിതിക്ക് അധികാരം ഉണ്ടായിരിക്കും.
- വിധി കർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
0471-2731300, ജില്ലാ ഇൻഫർമേഷൻ ഓഫീസർ